പ്ലസ് വൺ പ്രവേശനത്തിന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി; എല്ലാവർക്കും പഠിക്കാൻ സൗകര്യമുണ്ടാകും

CM Pinarayi Vijayan

പ്ലസ് വൺ പ്രവേശന കാര്യത്തിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരളം കർമപദ്ധതി രണ്ട് വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബി, പ്ലാൻ ഫണ്ട് എന്നിവ ഉപയോഗിച്ച് സംസ്ഥാനത്ത് പുതുതായി നിർമിച്ച 97 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ധർമടം മുഴുപ്പിലങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

കൃത്യമായ ആസൂത്രണത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രവർത്തിക്കുന്നത്. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന എല്ലാവർക്കും പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്താൻ തന്നെയാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസം നമ്മുടെ നാടിന്റെ ഇന്നത്തെ അവസ്ഥക്ക് വലിയ തോതിൽ ഉപകരിക്കുന്ന ഘടകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Share this story