അൻവറിനെ കയറൂരി വിടുന്നത് മുഖ്യമന്ത്രി; തന്റെ പര്യടനങ്ങളിൽ ലീഗിന്റെ കൊടിയുണ്ടെന്നും കെ മുരളീധരൻ

muraleedharan

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പിവി അൻവറിനെതിരെ കെ മുരളീധരൻ. പിവി അൻവറിനെ കയറൂരി വിടുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അൻവർ മാത്രമല്ല, ഇടതുപക്ഷം വൾഗറായി തെരഞ്ഞെടുപ്പിനെ കൈകാര്യം ചെയ്യുന്നത് ഇതാദ്യമാണ്. 

അൻവറിനല്ല മറുപടി കൊടുക്കേണ്ടത്, മുഖ്യമന്ത്രിക്കാണ്. രാഹുൽ ഗാന്ധിക്കെതിരായ പരാമർശങ്ങളിൽ പരാതി നൽകുന്നത് യുഡിഎഫ് പരിശോധിക്കും. രാഹുൽ ഗാന്ധി ചാവക്കാട് എത്താതിരുന്നത് ഭക്ഷ്യവിഷബാധ ബാധിച്ചതു കൊണ്ടാണ്. തന്റെ പര്യടനത്തിൽ ലീഗിന്റെ കൊടി ഉൾപ്പെടുത്തിയിട്ടുണ്ട്. ലീഗിന്റെ കൊടി ഉൾപ്പെടുത്താൻ തനിക്ക് മടിയില്ലെന്നും കെ മുരളീധരൻ പറഞ്ഞു

പൂരത്തിനുശേഷം ചിലയിടത്തെങ്കിലും രണ്ടാം സ്ഥാനത്ത് ബിജെപിയെത്തിയിട്ടുണ്ട്. പൂരത്തിനുശേഷം ബിജെപി മുഖ്യ എതിരാളിയായി മാറിയിട്ടുണ്ട്.അതിനുത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണ്.
ബിജെപി രണ്ടാം സ്ഥാനത്ത് വന്നാൽ രാജിവയ്ക്കാൻ മുഖ്യമന്ത്രി തയ്യാറുണ്ടോയെന്നും മുരളീധരൻ ചോദിച്ചു.
 

Share this story