പൊലീസിന്‍റെ കേരളപ്പിറവി ദിനാഘോഷ പരേഡിൽ മുഖ്യമന്ത്രി വി.ഡി. സതീശന്‍ അഭിവാദ്യം സ്വീകരിക്കും
Oct 31, 2026, 20:21 IST
തിരുവനന്തപുരം: കേരളപ്പിറവി, കേരള പൊലീസിന്‍റെ 70ാമത് രൂപീകരണം എന്നീ ദിനാഘോഷത്തോടനുബന്ധിച്ചുളള പരേഡ് ഞായറാഴ്ച തലസ്ഥാനത്ത് നടക്കും. തിരുവനന്തപുരത്ത് എസ്എപി പരേഡ് ഗ്രൗണ്ടില്‍ രാവിലെ എട്ട് മണിക്ക് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ അഭിവാദ്യം സ്വീകരിക്കും.
മികച്ച സേവനത്തിനുളള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ച 281 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ചടങ്ങില്‍ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. സംസ്ഥാന പൊലീസ് മേധാവി രവദാ ആസാദ് ചന്ദ്ര ശേഖര്‍, മറ്റു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.പരിപാടിയുടെ തല്‍സമയ സംപ്രേഷണം സ്റ്റേറ്റ് പൊലീസ് മീഡിയ സെന്‍ററിന്‍റെ ഫെയ്സ് ബുക്ക് പേജില്‍ രാവിലെ 7.50 മുതല്‍ ലഭിക്കും.
