കേരളത്തിലെ ജനങ്ങൾക്ക് മുഖ്യമന്ത്രി ബാധ്യത; സംസ്ഥാനത്ത് പോലീസ് രാജ്: ഷാഫി പറമ്പിൽ
Tue, 14 Feb 2023

കേരളത്തിലെ ജനങ്ങൾക്ക് മുഖ്യമന്ത്രി ബാധ്യതയെന്ന് ഷാഫി പറമ്പിൽ. ജനങ്ങളെ ഇത്രയും ഭയപ്പെടുന്ന മുഖ്യമന്ത്രി ആദ്യമെന്നും യൂത്ത് കോൺഗ്രസ് പ്രതിഷേധ പരിപാടിയിൽ ഷാഫി പറഞ്ഞു. നികുതി, പോലീസ് രാജ് എന്നിവയാണ് സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത്. നടപടി തിരുത്തിയില്ലെങ്കിൽ സമരത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കും. കെ എസ് യു പ്രവർത്തക മിവ ജോളിയുടെ പരാതിയിൽ കേസെടുക്കാത്ത പോലീസ് നടപടിക്കെതിരെയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കുന്നതിനിടെയാണ് മിവ ജോളിയെ പുരുഷ പോലീസ് കോളറിൽ കുത്തിപ്പിടിച്ചത്. സംഭവത്തിൽ സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് കരിങ്കൊടി കാണിച്ച മിവ ജോളി പരാതി നൽകിയിരുന്നു. ഇതിൽ പോലീസ് നടപടിയൊന്നും എടുത്തിട്ടില്ല.