മുഖ്യമന്ത്രിയുടേത് കറ പുരളാത്ത കൈ; പിണറായി വിജയൻ സൂര്യനെ പോലെയെന്ന് എംവി ഗോവിന്ദൻ

govindan

കറ പുരളാത്ത കൈയ്യാണ് മുഖ്യമന്ത്രി പിണറായി വിജയന്റേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പിണറായി വിജയൻ സൂര്യനെ പോലെയാണ്. അടുത്തുപോയാൽ കരിഞ്ഞ് പോകുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. തൃശ്ശൂരിൽ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദി നടത്തിയ പരാമർശത്തെ എംവി ഗോവിന്ദൻ രൂക്ഷമായി വിമർശിച്ചു

സ്ത്രീ ശാക്തീകരണത്തിന്റെ കേരള മോഡൽ കുടുംബശ്രീയാണ്. സ്ത്രീശാക്തീകരണ ചരിത്രത്തിൽ നിന്ന് ബോധപൂർവം ചില പേരുകൾ പ്രധാനമന്ത്രി ഒഴിവാക്കി. സ്വർണക്കടത്ത് കേസ് കൈകാര്യം ചെയ്യേണ്ടത് കേന്ദ്ര ഏജൻസികളാണ്. വിമാനത്താവളം കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാണ്. പിന്നെ എവിടെയാണ് സ്വർണക്കടത്ത് കേസ് പോയത്. ആളെ പറ്റിക്കാൻ പൈങ്കിളി കഥയുമായി ഇറങ്ങുകയാണ് ബിജെപിയും പ്രധാനമന്ത്രിയും. കേസ് അന്വേഷിക്കാൻ എന്താണ് തടസമെന്നും എംവി ഗോവിന്ദൻ ചോദിച്ചു.
 

Share this story