ഇടമലക്കുടിയിലെ ശൈശവ വിവാഹം; പോലീസ് കേസെടുത്തു, പ്രതി ഒളിവിൽ
Feb 1, 2023, 10:29 IST

ഇടുക്കിയിലെ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ നടന്ന ശൈശവ വിവാഹത്തിൽ മൂന്നാർ പോലീസ് കേസെടുത്തു. 16കാരിയെ 47കാരൻ വിവാഹം കഴിച്ചതിലാണ് കേസ്. പ്രതിക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി
പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലേക്ക് മാറ്റി. ഒരു മാസം മുമ്പാണ് ഇടമലക്കുടിയിൽ ശൈശവ വിവാഹം നടന്നത്. വിവാഹം നടന്ന കാര്യം ശിശു സംരക്ഷണ സമിതിക്ക് കിട്ടുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥയിൽ പ്രദേശത്ത് എത്തി പരിശോധന നടത്തി. അന്വേഷണത്തിൽ വിവാഹം നടന്നുവെന്ന് ഉറപ്പാക്കിയതോടെയാണ് പോലീസ് കേസെടുത്തത്.