ബാല ഐസിയുവിൽ തുടരുന്നു; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ
Thu, 9 Mar 2023

കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ബാല ഐസിയുവിൽ തന്നെ തുടരുന്നു. നിലവിൽ ആരോഗ്യനില തൃപ്തികരമാണ്. തെറ്റായി പ്രചരിക്കുന്ന വാർത്തകൾ അവഗണിക്കണമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഏതാനും ദിവസം കൂടി ബാല ഐസിയുവിൽ തുടരും
തിങ്കളാഴ്ചയാണ് ബാലയെ കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലയെ മുൻ ഭാര്യ അമൃത സുരേഷും മകൾ അവന്തികയും സന്ദർശിച്ചിരുന്നു