മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ ഇനിയും ബിജെപിയിലേക്ക് വരുമെന്ന് പത്മജ

padmaja

ബിജെപിയിലേക്ക് ഇനിയും ആൾക്കാരെ കൊണ്ടുവരുമെന്ന് പത്മജ വേണുഗോപാൽ. ഇനിയും ബിജെപിയിലേക്ക് മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ വരാനുണ്ട്. എന്നാൽ വരാനിരിക്കുന്നവർ ആരൊക്കെയെന്നത് ഇപ്പോൾ പറയില്ലെന്നും പത്മജ പറഞ്ഞു. കണ്ണൂരിൽ എൻഡിഎ തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു പത്മജ

മുൻ മുഖ്യമന്ത്രിമാരായ എ കെ ആന്റണി, കെ കരുണാകരൻ എന്നിവരുടെ മക്കൾ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേർന്നിരുന്നു. എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി, കെ കരുണാകരന്റെ മകൾ പത്മജ എന്നിവരാണ് ബിജെപിയിൽ ചേർന്നത്. 

കെ മുരളീധരന് പരവതാനി വിരിച്ചിട്ടാണ് താൻ ബിജെപിയിലേക്ക് വന്നതെന്ന് പത്മജ ഇന്നലെ പത്തനംതിട്ടയിൽ പറഞ്ഞിരുന്നു. കെ മുരളീധരനും വൈകാതെ ബിജെപിയിലേക്ക് എത്തുമെന്നും അവർ പറഞ്ഞിരുന്നു.
 

Share this story