ചിങ്ങോലി ജയറാം വധക്കേസ്: രണ്ട് പ്രതികൾക്കും ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

ചിങ്ങോലി ജയറാം വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ചിങ്ങോലി തറവേലിക്കകത്ത് പടീറ്റതിൽ ഹരികൃഷ്ണൻ(36), കലേഷ് ഭവനത്തിൽ കലേഷ്(33) എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് ശിക്ഷ

പിഴയായി അടയ്ക്കുന്ന രണ്ട് ലക്ഷം രൂപ കൊല്ലപ്പെട്ട ജയറാമിന്റെ അമ്മ വിലാസിനിക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി തടവ് അനുഭവിക്കണം. 2020 ജൂലൈ 19ന് രാത്രിയിലാണ് ജയറാമിനെ(31) കൊലപ്പെടുത്തിയത്. ഹരികൃഷ്ണൻ ജയറാമിനെ കത്തി കൊണ്ട് തുടയിൽ കുത്തിയെന്നും രണ്ടാം പ്രതി കലേഷ് പ്രേരണ നൽകിയെന്നുമാണ് കേസ്

രക്തം വാർന്ന് റോഡിൽ കിടന്ന ജയറാമിനെ ഏറെ നേരത്തിന് ശേഷമാണ് ആശുപത്രിയിൽ എത്തിക്കാനായത്. അപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. ജോലി സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിന് കാരണം.
 

Share this story