ചിന്നക്കനാലിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം; വീട് തകർത്തു

arikomban

ചിന്നക്കനാലിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. 301 കോളനിയിൽ അരിക്കൊമ്പൻ ഒരു വീട് തകർത്തു. വീടിന്റെ അടുക്കള ഭാഗവും ഷെഡുമാണ് അരിക്കൊമ്പൻ തകർത്തത്. വി ജെ ജോർജ് എന്നയാളുടേതാണ് വീട്. അയൽവാസികളും വനപാലകരും ചേർന്നാണ് ആനയെ തുരത്തിയത്. 

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ പറമ്പിക്കുളത്തേക്ക് കാട്ടാനയെ മാറ്റുന്നതിലും പ്രതിഷേധം ശക്തമാകുകയാണ്. പറമ്പിക്കുളം ആദിവാസി മേഖലയാണ്. പത്ത് ആദിവാസി കോളനികളാണ് ഇവിടെയുള്ളത്. കൂടാതെ ആളിയാർ പ്രൊജക്ട് കോളനികളുമുണ്ട്. മൂവായിരത്തിലധികം ജനസംഖ്യയുള്ള പ്രദേശമാണിത്.
 

Share this story