ചിന്ത ജെറോം യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറുന്നു; ഷാജർ പകരക്കാരനാകും

chintha

യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് രണ്ട് ടേം പൂർത്തിയാക്കിയ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ചിന്ത ജെറോം സ്ഥാനമൊഴിയുന്നു. പകരം ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗമായ എം ഷാജർ യുവജന കമ്മീഷനായേക്കും. ഇതുസംബന്ധിച്ച ഉത്തരവ് അടുത്ത ദിവസം പുറത്തിറങ്ങും. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് ഷാജർ. മൂന്ന് വർഷമാണ് കമ്മീഷൻ അധ്യക്ഷന്റെ കാലാവധി

2016ലാണ് ചിന്ത യുവജന കമ്മീഷൻ അധ്യക്ഷയാകുന്നത്. സർക്കാരിന്റെ അവസാന കാലത്ത് അടുത്ത ടേം കൂടി നിയമനം നൽകി. ഫെബ്രുവരി 6ന് രണ്ട് ടേം പൂർത്തിയാക്കി. പുതിയ അധ്യക്ഷനെ നിയമിക്കുന്നതുവരെയോ പരമാവധി ആറ് മാസമോ തുടരാമെന്ന വ്യവസ്ഥയിലാണ് ഫെബ്രുവരിക്ക് ശേഷവും ചിന്ത തുടരുന്നത്.
 

Share this story