ചിത്രയും ശോഭനയുമെല്ലാം നാടിന്റെ സ്വത്ത്; ഏതെങ്കിലും കള്ളിയിൽ ആക്കേണ്ട കാര്യമില്ല: എംവി ഗോവിന്ദൻ

govindan

കേന്ദ്രത്തിനെതിരെ ഡൽഹിയിൽ നടത്തുന്ന സമരത്തിൽ സഹകരിക്കില്ലെന്ന പ്രതിപക്ഷ നിലപാടിന് യുഡിഎഫിൽ പൂർണ പിന്തുണയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരളത്തോട് കേന്ദ്രം വെല്ലുവിളിക്കുകയാണ്. ഇതിന്റെ ആത്യന്തിക തിരിച്ചടി ജനങ്ങൾക്കാണ്. യോജിച്ച സമരത്തിൽ നിന്നും വിട്ടുനിൽക്കുന്നത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണെന്നാണ് പ്രതിപക്ഷ വിശദീകരണം. ജനങ്ങളോടൊപ്പം നിൽക്കാനാകില്ലെന്നാണ് പ്രതിപക്ഷം പരസ്യ നിലപാട് എടുക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു

അയോധ്യയിലെ ക്ഷേത്ര പ്രതിഷ്ഠ ബിജെപി തെരഞ്ഞെടുപ്പ് ആയുധമാക്കുകയാണ്. കെഎസ് ചിത്രയെ പോലുള്ള പ്രതിഭ എടുത്ത നിലപാട് വിമർശിക്കപ്പെടുകയാണ്. എന്നാൽ അതിന്റെ പേരിൽ ചിത്രയെ അടച്ചാക്ഷേപിക്കാനില്ല. ചിത്രയും ശോഭനയുമെല്ലാം നാടിന്റെ സ്വത്താണ്. അവരെ ഏതെങ്കിലും കള്ളിയിൽ ആക്കേണ്ട കാര്യമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു

എക്‌സാലോജിക്കിന്റെ പേരിൽ മുഖ്യമന്ത്രിയെ വരെ പ്രതിക്കൂട്ടിൽ നിർത്താനാണ് ശ്രമം. വസ്തുതകളുള്ള റിപ്പോർട്ടുകളല്ല പുറത്തുവരുന്നത്. എക്‌സാലോജിക് ഉണ്ടാക്കിയ കരാറുകൾ പാർട്ടി പരിശോധിക്കേണ്ട കാര്യമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു
 

Share this story