ചിത്രയുടെ പരാമർശം വിവാദമാക്കേണ്ടതില്ല; അഭിപ്രായങ്ങൾ ആർക്കും പറയാമെന്ന് മന്ത്രി സജി ചെറിയാൻ

saji
അയോധ്യ പരാമർശത്തിൽ ഗായിക കെ എസ് ചിത്രയ്ക്ക് നേരെ നടക്കുന്ന സൈബറാക്രമണങ്ങളിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. രാമക്ഷേത്രം പണിയാൻ സുപ്രിം കോടതി അനുമതി കൊടുത്തതല്ലേ. വിശ്വാസമുള്ളവർക്ക് പോകാം. വിശ്വാസമില്ലാത്തവർക്ക് പോകാതിരിക്കാം. ചിത്രയുടെ പരാമർശം വിവാദമാക്കേണ്ടതില്ല. ആർക്കും അഭിപ്രായങ്ങൾ പറയാമെന്നും സജി ചെറിയാൻ പറഞ്ഞു. എംടി വാസുദേവൻ നായർക്ക് അഭിപ്രായം പറയാൻ അധികാരമുണ്ട്. ഒന്നും വിവാദമാക്കേണ്ട കാര്യമില്ല. ജി സുധാകരന്റെ പരാമർശത്തിൽ അദ്ദേഹത്തോട് വിശദീകരണം ചോദിക്കണമെന്നും മന്ത്രി പറഞ്ഞു.
 

Share this story