ബിജെപിയെ മാറ്റിനിർത്താനാകില്ലെന്ന് ക്രൈസ്തവ സഭകൾക്ക് ബോധ്യമായി: ശ്രീധരൻ പിള്ള

Sreedharan

ബിജെപിയെ തൊട്ടുകൂടാത്തവരായി മാറ്റി നിർത്തേണ്ടതല്ലെന്ന ബോധ്യം ക്രൈസ്തവ സഭകൾക്ക് വന്നിട്ടുള്ളതായി ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള. ബിജെപിക്ക് പിന്തുണ നൽകാൻ മടിയില്ലെന്ന തലശ്ശേരി, താമരശ്ശേരി രൂപത ബിഷപുമാരുടെ പ്രസ്താവന സംബന്ധിച്ചായിരുന്നു ശ്രീധരൻ പിള്ളയുടെ പ്രതികരണം. 

കേരളത്തിലെ എല്ലാ സഭാ കേന്ദ്രങ്ങളിലും പങ്കെടുക്കുന്നത് കൊണ്ടും പങ്കെടുക്കാൻ അവരെന്നെ ക്ഷണിച്ചു കൊണ്ടുപോകുന്നത് കൊണ്ടും അവരുടെയെല്ലാം മാനസികാവസ്ഥയിൽ വന്ന മാറ്റം ബോധ്യമുണ്ട്. ആരെയാണോ തൊട്ടുകൂടാത്തവരായി മാറ്റിനിർത്താൻ എല്ലാവരും ശ്രമിക്കുന്നത് അത് ശരിയല്ലെന്ന ചിന്തയിലേക്ക് സഭകൾ എത്തിയിട്ടുണ്ടെന്ന് എനിക്ക് ബോധ്യമുണ്ട് എന്നായിരുന്നു ശ്രീധരൻ പിള്ളയുടെ വാക്കുകൾ. ഗവർണർ പദവിയിലായതിനാൽ ബിജെപി എന്ന പേര് ഒഴിവാക്കി ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
 

Share this story