മണിപ്പൂരിൽ ക്രൈസ്തവർ അരക്ഷിതാവസ്ഥയിൽ: പ്രധാനമന്ത്രിക്ക് കത്തയച്ച് വി ഡി സതീശൻ

satheeshan

മണിപ്പൂരിൽ ക്രൈസ്തവർക്കെതിരായ ആക്രമണത്തിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തുമായി വിഡി സതീശൻ. മണിപ്പൂരിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷ ഉറപ്പാക്കാനും അവർക്ക് സുരക്ഷിതമായി കേരളത്തിലേക്ക് മടങ്ങാനുള്ള സൗകര്യം ഒരുക്കണമെന്നും കത്തിൽ വി ഡി സതീശൻ ആവശ്യപ്പെട്ടു. 

ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെടുകയും നൂറുകണക്കിനാളുകൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് കത്തയച്ചതെന്ന് സതീശൻ പറഞ്ഞു. മണിപ്പൂരിൽ ക്രൈസ്തവ വിഭാഗങ്ങൾ അരക്ഷിതാവസ്ഥയിലാണ്. അക്രമം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി.
 

Share this story