രാജ്യത്ത് ക്രിസ്ത്യൻ വിഭാഗം സുരക്ഷിതർ; ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി ജോൺ ബാർല

barla

കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോൺ ബാർല കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ ബാർല മലയാറ്റൂർ പള്ളിയിലും സന്ദർശനം നടത്തിയിരുന്നു. 2014 മുതൽ രാജ്യത്ത് ക്രിസ്ത്യൻ ജനവിഭാഗം സുരക്ഷിതരാണെന്ന് മന്ത്രി കൂടിക്കാഴ്ചക്ക് ശേഷം സംസാരിച്ചു

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് കൂടിക്കാഴ്ച നടന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നടത്താൻ ഇരുവരും തയ്യാറായിട്ടില്ല. ഈസ്റ്ററിൽ ആരംഭിച്ച ന്യൂനപക്ഷ രാഷ്ട്രീയം ബിജെപി തുടരുകയാണ്. ക്രിസ്ത്യൻ വിഭാഗങ്ങളെ ഒപ്പം നിർത്താനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. മതമേലധ്യക്ഷൻമാരെ നേരിൽ കണ്ടും ക്രൈസ്തവ ഭവനങ്ങളിൽ സന്ദർശനം നടത്തിയുമാണ് പ്രീണനം.
 

Share this story