ക്രിസ്മസ്-പുതുവത്സരം: സ്‌പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി
ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും സ്‌പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി. സ്‌പെഷ്യൽ സർവീസിന്റെ ബുക്കിംഗ് ആരംഭിച്ചു. ഡിസംബർ 19 മുതൽ ജനുവരി 5 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും അധിക സർവീസുകൾ നടത്തും
നിലവിലെ സർവീസുകൾക്ക് പുറമെയാണ് സ്‌പെഷ്യൽ സർവീസുകൾ ക്രമീകരിച്ചത്. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്, എറണാകുളം, കൊല്ലം, കൊട്ടാരക്കര, പുനലൂർ, ചേർത്തല, ഹരിപാട്, കോട്ടയം, പാലാ, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് അധിക സർവീസുകൾ
ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും സർവീസുകളുണ്ടാകും. അതുപോലെ കോഴിക്കോട്, മലപ്പുറം, സുൽത്താൻ ബത്തേരി, തൃശ്ശൂർ, എറണാകുളം, കൊല്ലം, പുനലൂർ, കൊട്ടാരക്കര, ചേർത്തല, ഹരിപാട്, കോട്ടയം, പാലാ, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നിന്ന് ബംഗളൂരുവിലേക്ക് അധിക സർവീസുകളുണ്ടാകും
