ക്രിസ്മസ്-പുതുവത്സരം: കേരളത്തിലേക്ക് പത്ത് സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

train

ക്രിസ്മസ്-പുതുവത്സര അവധിക്കാലത്ത് കേരളത്തിലേക്ക് 10 സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ.  മുംബൈ, ഡൽഹി, ഹുബ്ബള്ളി, ബെംഗളൂരു, വഡോദര തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ സ്റ്റേഷനിലേക്കാണ് പ്രത്യേക ട്രെയിൻ അനുവദിച്ചിരിക്കുന്നത്. 

നിസാമുദ്ദീൻ-തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിലേക്കും തിരിച്ചും അഞ്ച് സർവീസുകൾ ഉണ്ടാകും. ഹുബ്ബള്ളിയിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കും, ബെംഗളൂരുവിൽ നിന്ന് കൊല്ലത്തേക്കും കൊല്ലത്ത് നിന്ന് ഹുബ്ബള്ളിയിലേക്കും ഓരോ സർവീസുകളാണ് അനുവദിച്ചിരിക്കുന്നത്. 

മുംബൈയിലെ ലോക്മാന്യ തിലകിൽ നിന്നും തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിലേക്കും തിരിച്ചും നാല് സർവീസുകൾ വീതമുണ്ടാക്കും. ഇൻഡിഗോ വിമാന പ്രതിസന്ധിയെ തുടർന്ന് ബുദ്ധിമുട്ടിലായവർക്കും ഈ സർവീസുകൾ ആശ്വാസമാകും.
 

Tags

Share this story