മാർ അത്തനേഷ്യസ് യോഹാന്റെ സംസ്‌കാര ചടങ്ങുകൾ തീരുമാനിക്കാൻ സഭാ സിനഡ് ഇന്ന് ചേരും

yohannan

അന്തരിച്ച മെത്രാപോലീത്ത അത്തനേഷ്യസ് യോഹാന്റെ(കെപി യോഹന്നാൻ) സംസ്‌കാര ചടങ്ങുകൾ തീരുമാനിക്കാൻ ബിലീവേഴ്‌സ് ഈസ്‌റ്റേൺ ചർച്ച് സഭാ സിനഡ് യോഗം ഇന്ന് ചേരും. തിരുവല്ല കുറ്റപ്പുഴയിലെ ബിലീവേഴ്‌സ് ആസ്ഥാനത്താണ് സിനഡ്

കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരുമായി ആലോചിച്ചാകും സഭാ നേതൃത്വം ചടങ്ങുകൾ ക്രമീകരിക്കുക. അമേരിക്കയിൽ വെച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് കെ പി യോഹന്നാൻ മരിച്ചത്

കെപി യോഹന്നാനെ ഇടിച്ചുവീഴ്ത്തിയ വാഹനത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വാഹനാപകടത്തിൽ സംശയിക്കാനൊന്നുമില്ലെന്ന് സഭ അറിയിച്ചു.
 

Share this story