പള്ളികൾ അഗ്നിക്കിരയാക്കുന്നു: മണിപ്പൂർ സംഘർഷത്തിൽ ആശങ്ക അറിയിച്ച് സിബിസിഐ

manipur

മണിപ്പൂർ സംഘർഷത്തിൽ ആശങ്ക അറിയിച്ച് കാത്തലിക് ബിഷപ്‌സ് കോൺഫറൻസ്(സിബിസിഐ). മൂന്ന് പള്ളികളും നിരവധി വീടുകളും അഗ്നിക്കിരയാക്കി. നിരവധി പേർ പലായനം ചെയ്തു. സാഹചര്യം ഇപ്പോഴും ആശങ്കാജനകമായി തുടരുകയാണ്. സമാധാനം പുനസ്ഥാപിക്കാൻ നടപടിയെടുക്കണമെന്നും കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ആവശ്യപ്പെട്ടു

മണിപ്പൂർ സംഘർഷത്തിൽ ഞെട്ടൽ രേഖപ്പെടുത്തി നേരത്തെ ബംഗളൂരു ബിഷപ് പീറ്റർ മച്ചാഡോ രംഗത്തുവന്നിരുന്നു. 41ശതമാനം ക്രിസ്ത്യൻ സമൂഹം ഭയത്തോടെയാണ് കലാപഭൂമിയിൽ ജീവിക്കുന്നത്. ഇവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ബിജെപി സർക്കാരിനുണ്ട്. മതവിശ്വാസത്തിന്റെ പേരിൽ ജനങ്ങൾ ആക്രമിക്കപ്പെടുന്നു. കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും മച്ചാഡോ ആവശ്യപ്പെട്ടിരുന്നു.
 

Share this story