വ​ണ്ടി​പ്പെ​രി​യാ​ർ കേസിൽ സിഐക്ക് സസ്പെൻഷൻ; വകുപ്പുതല അന്വേഷണത്തിന് നിർദേശം

Vandiperiyar

തിരുവനന്തപുരം: വ​ണ്ടി​പ്പെ​രി​യാ​റി​ൽ ആ​റ് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ സി​ഐ ടി.ഡി സു​നി​ൽ​കു​മാ​റി​ന് സ​സ്പെ​ൻ​ഷ​ൻ. സു​നി​ൽ​കു​മാ​റി​ന് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ച​താ​യി പോ​ക്സോ കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. നി​ല​വി​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വാ​ഴ​ക്കു​ളം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​സ്എ​ച്ച്ഒ ആ​ണ്. സു​നി​ൽ​കു​മാ​റി​നെ​തി​രേ ആ​രോ​പി​ക്ക​പ്പെ​ട്ട കു​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ എ​റ​ണാ​കു​ളം റൂ​റ​ൽ അ​ഡി. പൊ​ലീ​സ് സൂ​പ്ര​ണ്ടി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. ര​ണ്ട് മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം.

വ​ണ്ടി​പ്പെ​രി​യാ​റി​ൽ ആ​റ് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു കൊ​ന്ന കേ​സി​ൽ പൊ​ലീ​സി​ന്‍റെ​യും പ്രോ​സി​ക്യൂ​ഷ​ന്‍റെ​യും വീ​ഴ്ച​യെ തു​ട​ർ​ന്നു പ്ര​തി കു​റ്റ​വി​മു​ക്ത​നാ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​പ​ക്ഷം ഇ​ന്ന​ലെ നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. കേ​സി​ലെ അ​ന്വേ​ഷ​ണ​ത്തി​ൽ ക്ര​മ​ക്കേ​ട് ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ ക​ർ​ശ​ന​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വൈ​കി​ട്ടോ​ടെ ന​ട​പ​ടി​യെ​ത്തി​യി​രി​ക്കു​ന്ന​ത്.

Share this story