പരാതി അന്വേഷിക്കാനെത്തിയ കീഴുദ്യോഗസ്ഥനെ മർദിച്ച സിഐക്ക് സ്ഥലം മാറ്റം

Police

വൈത്തിരിയിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി അന്വേഷിക്കാനെത്തിയ കീഴുദ്യോഗസ്ഥനെ മർദിച്ച സിഐക്ക് സ്ഥലം മാറ്റം. ആൾക്കൂട്ടം നോക്കി നിൽക്കെ പോലീസുകാരനെ മർദിച്ച വൈത്തിരി സി ഐ ബോബി വർഗീസിനെയാണ് സ്ഥലം മാറ്റിയത്. തൃശ്ശൂർ ചെറുതുരുത്തി സ്‌റ്റേഷനിലേക്കാണ് ബോബി വർഗീസിനെ മാറ്റിയത്. 

ഈ മാസം 19ന് രാത്രി ആൾക്കൂട്ടത്തിന് മുന്നിലിട്ട് സിഐ വൈത്തിരി സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറെ തല്ലിയത് വിവാദമായിരുന്നു. വിഷയത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
 

Share this story