രാജ്യം നിന്ന് കത്തുമ്പോൾ എരിതീയിൽ എണ്ണ ഒഴിക്കുന്നു; സീറോ മലബാർ സഭയുടെ ലൗ ജിഹാദ് ആരോപണത്തിനെതിരെ അങ്കമാലി അതിരൂപത

രാജ്യം നിന്ന് കത്തുമ്പോൾ എരിതീയിൽ എണ്ണ ഒഴിക്കുന്നു; സീറോ മലബാർ സഭയുടെ ലൗ ജിഹാദ് ആരോപണത്തിനെതിരെ അങ്കമാലി അതിരൂപത

സീറോ മലബാർ സഭയുടെ ലൗ ജിഹാദ് ആരോപണം ഉന്നയിച്ചു കൊണ്ടുള്ള സർക്കുലറിനെതിരെ എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം. ലൗ ജിഹാദ് സർക്കുലർ അനവസരത്തിലുള്ളതാണെന്നും പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് പിഒസി ഡയറക്ടറുടെ ലേഖനം ജന്മഭൂമി പത്രത്തിൽ വന്നത് ആശങ്കയുണ്ടാക്കുന്നതായും ഫാദർ കുര്യാക്കോസ് മുണ്ടാളിന്റെ ലേഖനത്തിൽ പറയുന്നു

ഒരു മതത്തെ ചെറുതാക്കുന്നതാണ് സിനഡ് സർക്കുലർ. പൗരത്വ നിയമത്തിൽ രാജ്യം നിന്ന് കത്തുമ്പോൾ എരിതീയിൽ എണ്ണ ഒഴിക്കുന്ന നിലപാടാണ് സിനഡ് സ്വീകരിച്ചത്. ലൗ ജിഹാദിന് തെളിവില്ലെന്ന് ഹൈക്കോടതിയും സർക്കാരും വ്യക്തമാക്കിയതാണ്. പൗരത്വ നിയമ ഭേദഗതിയിൽ സഭയുടെ നിലപാട് എന്താണെന്ന വ്യക്തമാക്കിയിട്ടില്ലെന്നും മുഖപത്രത്തിൽ പറയുന്നു.

ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി കേരളത്തിൽ ആസൂത്രിതമായ തോതിൽ ലൗ ജിഹാദ് നടക്കുന്നുവെന്നാണ് സിനഡ് സർക്കുലർ ഇറക്കിയത്. പോലീസ് കൃത്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും സിനഡ് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് എറണാകുളം-അങ്കമാലി അതിരൂപത രംഗത്തുവന്നത്

 

Share this story