പൗരത്വ നിയമ ഭേദഗതി: ചട്ടം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ

pinarayi vijayan

പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമപോരാട്ടം ആരംഭിച്ച് കേരളം. ചട്ടം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ പ്രത്യേക ഹർജി നൽകി. സിഎഎ രാജ്യത്ത് നടപ്പാക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി കോടതി ചൊവ്വാഴ്ച പരിഗണിക്കും

പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് നിരവധി ഹർജികൾ സുപ്രിം കോടതിക്ക് മുന്നിലുണ്ട്. 257 ഹർജികൾ ചൊവ്വാഴ്ച പരിഗണിക്കുമെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു. കേസുകളിൽ വിശദമായ വാദം കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിട്ടുണ്ട്

ഡിവൈഎഫ്‌ഐ, മുസ്ലിം ലീഗ്, ചെന്നിത്തല അടക്കം നിരവധി പേരാണ് സിഎഎ വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.
 

Share this story