കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ പൗരത്വ ഭേദഗതി നിയമം മാറ്റുമെന്ന് കെ സി വേണുഗോപാൽ

kc

പൗരത്വ ഭേദഗതി ബില്ലിനെ കോൺഗ്രസ് അനുകൂലിക്കുന്നില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കോൺഗ്രസ് അധികാരത്തിൽ വന്നാൽ നിയമം മാറ്റുമെന്നും കെസി വേണുഗോപാൽ പറഞ്ഞു

തങ്ങളുടെ സ്ഥാനാർഥികൾ എല്ലാം മികച്ചവരാണെന്ന് ബിജെപി പോലും പറഞ്ഞിട്ടില്ല. അപ്പോഴാണ് ഇ പി ജയരാജൻ പറയുന്നത്. കേരളത്തിൽ മത്സരം എൽഡിഎഫും ബിജെപിയും തമ്മിലാണെന്നാണ് ഇ പി ജയരാജൻ പറയുന്നത്

ഈ പറയുന്നതിന്റെ അടിസ്ഥാനം എന്താണെന്ന് എല്ലാവർക്കും അറിയാമല്ലോ. എല്ലാം കൂട്ടി വായിക്കുമ്പോൾ എന്താണ് നടക്കുന്നതെന്ന് ആളുകൾക്ക് മനസ്സിലാകുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
 

Share this story