ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ പൗരത്വ നിയമ ഭേദഗതി പിൻവലിക്കുമെന്ന് എ കെ ആന്റണി

antony

ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. പൗരത്വ സംബന്ധിയായി നിയമഭേദഗതികളുണ്ടായിട്ടുണ്ട്. എന്നാൽ ഒരിക്കലും മതം അടിസ്ഥാനമാക്കിയിട്ടില്ലെന്നും ആന്റണി പറഞ്ഞു

പൗരത്വ നിയമഭേദഗതി വരാനിരിക്കുന്ന ആപത്തുകളുടെ തുടക്കമാണ്. ഒരിക്കൽ കൂടി ബിജെപി അധികാരത്തിലെത്തിയാൽ എന്തൊക്കെ സംഭവിക്കുമെന്ന് ആലോചിക്കണം. ഈ തെരഞ്ഞെടുപ്പോടെ മോദി ഭരണത്തിന്റെ അന്ത്യമായിരിക്കണമെന്നും ആന്റണി പറഞ്ഞു

പത്തനംതിട്ടയിൽ പ്രചാരണം നടത്തുന്നത് ആരോഗ്യസ്ഥിതി നോക്കിയാകും. കെപിസിസി പട്ടിക അനുസരിച്ച് പ്രചാരണത്തിന് പോകുമെന്നും ആന്റണി പറഞ്ഞു. പത്തനംതിട്ടയിൽ ആന്റണിയുടെ മകൻ അനിൽ ആന്റണിയാണ് ബിജെപിയുടെ സ്ഥാനാർഥി.
 

Share this story