സി.ജെ.പി പ്രതികരിച്ചത് അനീതിയുടെ കാലത്തോട്; അടിച്ചമർത്താനുള്ള ഭരണകൂട ശ്രമങ്ങൾ പരാജയപ്പെട്ടു: സാദിഖലി ശിഹാബ് തങ്ങൾ
Sep 5, 2026, 20:17 IST
കോഴിക്കോട്: CJP പ്രതികരിച്ചത് അനീതിയുടെ കാലത്തോടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ശിഹാബ് അലി തങ്ങള്‍. അവരെ അടിച്ചമർത്താൻ ഭരണകൂടം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഭരണകൂടത്തിന് വഴങ്ങേണ്ടി വന്നു. അത് ജനാധിപത്യത്തിൻ്റെ വിജയമാണ്. ജനാധിപത്യം അസ്തമിക്കുന്നില്ല. അത് ഇന്ത്യയുടെ സവിശേഷതയാണ്.
അധികാരം കിട്ടിയാൽ ചിലർ തിരുത്താൻ മറക്കും എന്ന് ചിലർ സൂചിപ്പിച്ചു. അധികാരം ഉണ്ടെങ്കിലും ഇല്ലെങ്കിലും തിരുത്താൻ നമ്മൾ ആരെയും ഭയപ്പെടേണ്ടതില്ല. അധികാരം തിരുത്തലിന് തടസ്സമല്ലന്നും സാദിഖലി ശിഹാബ് തങ്ങൾ ഓർമ്മപ്പെടുത്തി.
എന്നാൽ ഈ അടുത്ത് ഒരു ബിജെപി നേതാവ് സ്‌ത്രീ വിരുദ്ധ പരാമർശം നടത്തി. വനിതാ മാധ്യമ പ്രവർത്തകരെ പൊലീസ് തല്ലിചതച്ചു, കെ സുരേന്ദ്രന് മറുപടി ഉണ്ടോ, രാജീവ് ചന്ദ്രശേഖരന് എന്താണ് അഭിപ്രായം എന്നും അദ്ദേഹം ചോദിച്ചു.
