ആധികാരികത പരിശോധിക്കാം: ശബ്ദരേഖ കൃത്രിമമെന്ന് തെളിയിക്കാൻ സുരേന്ദ്രനെ വെല്ലുവിളിച്ച് പ്രസീത

ആധികാരികത പരിശോധിക്കാം: ശബ്ദരേഖ കൃത്രിമമെന്ന് തെളിയിക്കാൻ സുരേന്ദ്രനെ വെല്ലുവിളിച്ച് പ്രസീത

പത്ത് കോടി ചോദിച്ച സി കെ ജാനുവിന് പത്ത് ലക്ഷം രൂപ നൽകിയെന്ന് തങ്ങൾ പറയുന്നത് കള്ളത്തരമാണെന്ന് തെളിയിക്കാൻ കെ സുരേന്ദ്രനെ വെല്ലുവിളിച്ച് ജെആർപി നേതാവ് പ്രസീത. പുറത്തുവന്ന ശബ്ദരേഖ ഒരുവിധത്തിലും എഡിറ്റ് ചെയ്തിട്ടില്ല. ശബ്ദരേഖ കൃത്രിമമായി ഉണ്ടാക്കിയതാണോയെന്ന് ആർക്കുവേണമെങ്കിലും പരിശോധിക്കാം. സുരേന്ദ്രനിൽ നിന്ന് പണം വാങ്ങിയെന്ന കാര്യം സി കെ ജാനുവും സമ്മതിച്ചതാണെന്നും പ്രസീത പറയുന്നു

ഏഴാം തീയതി സി കെ ജാനു താമസിച്ച ഹോറിസൺ ഹോട്ടലിൽ വന്നാണ് സുരേന്ദ്രൻ പണം കൈമാറിയത്. അതിന് മുമ്പ് സുരേന്ദ്രൻ തന്നെ ഇങ്ങോട്ട് വിളിച്ചിരുന്നു. ഇക്കാര്യങ്ങളൊക്കെ പരിശോധിക്കാം. കാട്ടിക്കുളത്തും കൽപ്പറ്റയിലും ജാനു നടത്തിയ ഇടപാടുകൾ പരിശോധിച്ചാൽ പണം ഉപയോഗിച്ച് എന്താണ് ചെയ്തതെന്ന് വ്യക്തമാകും. നിരോധിത സംഘടനകളുമായും ജാനുവിന് ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും പ്രസീത പറയുന്നു

Share this story