ഉപ്പ് തിന്നവർ വെള്ളം കുടിക്കും: കൊടകര കുഴൽപ്പണ കേസിൽ പ്രതികരണവുമായി സി കെ പത്മനാഭൻ
Jun 5, 2021, 15:10 IST
പരിസ്ഥിതി മാത്രമല്ല രാഷ്ട്രീയവും മലീമസമായെന്ന് മുതിർന്ന ബിജെപി നേതാവ് സി കെ പത്മനാഭൻ. ഉപ്പു തിന്നവർ ആരായാലും വെള്ളം കുടിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു ബിജെപി നേതാവ്
ഉപ്പ് തിന്നവർ ആരാണോ അവർ വെള്ളം കുടിക്കും. അത് പ്രകൃതി നിയമമാണ്. അത്ര മാത്രമേ തനിക്ക് പറയാനുള്ളുവെന്നും പത്മനാഭൻ പറഞ്ഞു. കുഴൽപ്പണ കേസ് അന്വേഷണം സംസ്ഥാന നേതൃത്വത്തിലേക്ക് എത്തിയതിന് പിന്നാലെയാണ് സി കെ പത്മനാഭന്റെ പ്രതികരണം.