അങ്കമാലി പള്ളിയിൽ യാക്കോബായ-ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിൽ സംഘർഷം

അങ്കമാലി പള്ളിയിൽ യാക്കോബായ-ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിൽ സംഘർഷം

അങ്കമാലി പീച്ചാനിക്കോട് താബോർ സെന്റ് ജോർജ് പള്ളിയിൽ ഓർത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിൽ സംഘർഷം. കോടതി അനുമതിയോടെ കുർബാന അർപ്പിക്കാനായി പള്ളിയിലെത്തിയ ഓർത്തഡോക്‌സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ഇരു ഭാഗത്തും ആളുകൾ തടിച്ചു കൂടി. പോലീസ് ഇടപെട്ട് ഒടുവിൽ ഓർത്തഡോക്‌സ് വിഭാഗത്തെ തിരിച്ചയക്കുകയായിരുന്നു. വിധിയിൽ വ്യക്തത തേടി യാക്കോബായ വിഭാഗം സുപ്രീം കോടതിയിൽ നൽകിയ ഹർജി തള്ളിയിരുന്നു. നിരന്തരം ഹർജികളുമായി എത്തിയാൽ കോടതയിലക്ഷ്യത്തിന് കേസെടുക്കുമെന്നും യാക്കോബായ വിഭാഗത്തെ സുപ്രീം കോടതി താക്കീത് ചെയ്യുകയും ചെയ്തു

Share this story