യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് സമരത്തിനിടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം

ud

യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയൽ സമരത്തിനിടെ പോലീസും സമരക്കാരും തമ്മിൽ സംഘർഷം. നോർത്ത് ഗേറ്റിലാണ് സംഘർഷമുണ്ടായത്. സമരം നടക്കുന്ന ഗേറ്റിലൂടെ ജീവനക്കാരെ പോലീസ് കടത്തി വിട്ടതിനെ ചൊല്ലിയാണ് പ്രശ്‌നമുണ്ടായത്. പോലീസ് സമരം പൊളിക്കാൻ ശ്രമിച്ചതെന്നാണ് സമരക്കാർ ആരോപിക്കുന്നത്. പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക ദിനമാണ് പ്രതിപക്ഷം പ്രതിഷേധദിനമായി മാറ്റിയത്. യുഡിഎഫിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് വളഞ്ഞാണ് പ്രതിഷേധം. നികുതി വർധന, കാർഷിക പ്രശ്‌നങ്ങൾ, അഴിമതി, സാമ്പത്തിക പ്രതിസന്ധി, സർക്കാരിന്റെ ധൂർത്ത് തുടങ്ങി രാഷ്ട്രീയ വിഷയങ്ങളിൽ അടക്കം സർക്കാരിനെതിരായ കുറ്റപത്രം പ്രതിഷേധ സമരത്തിനിടെ വായിക്കും.
 

Share this story