എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികരും പോലീസും തമ്മിൽ സംഘർഷം

എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികരും പോലീസും തമ്മിൽ സംഘർഷം
എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികരും പോലീസും തമ്മിൽ സംഘർഷം. ബിഷപ് ഹൗസിൽ പ്രാർഥന പ്രതിഷേധം നടത്തുന്ന വിമത വൈദികരെ ബലം പ്രയോഗിച്ച് പുറത്താക്കാന് പോലീസ് ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. പ്രതിഷേധിക്കുന്ന 21 വൈദികരിൽ നാല് പേരെ സസ്‌പെൻഡ് ചെയ്തു ഇവരടക്കം എല്ലാവരോടും പുറത്തുപോകാൻ അപോസ്തലിക് അഡ്മിനിസ്‌ട്രേറ്റർ നിർദേശിച്ചിട്ടുണ്ട്. ബസിലിക്ക പള്ളിക്ക് മുന്നിലാണ് സംഭവം. എന്നാൽ രാത്രി സമാധാനമായി കിടന്നുറങ്ങിയ വൈദികരെ വലിച്ചിഴച്ച് കൊണ്ടുവന്നുവെന്നാണ് വൈദികരുടെ ആരോപണം പ്രായമായ വൈദികർക്ക് അടക്കം മർദനമേറ്റെന്നും ബിഷപ് ഹൗസിന്റെ ഗേറ്റ് പൊളിച്ചാണ് വൈദികരെ ഗേറ്റിന് സമീപത്ത് എത്തിച്ചതെന്നും ഇവർ ആരോപിച്ചു. എന്തിനാണ് കൊണ്ടുപോകുന്നതെന്ന ചോദ്യത്തിന് പോലീസ് മറുപടി നൽകിയില്ലെന്നും വൈദികർ ആരോപിച്ചു.

Tags

Share this story