യുഡിഎഫ്- എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം

പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ യുഡിഎഫ്- എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന്റെ മുന്നിലാണ് സംഘർഷമുണ്ടായത്.

ഓഫീസിന്റെ മുന്നിലിട്ട് യുഡിഎഫ് പടക്കം പൊട്ടിച്ചത് സിപിഎം പ്രവർത്തകരെ പ്രകോപിപ്പിക്കുകയായിരുന്നു. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നു സൂചന. സംഭവ സ്ഥലത്ത് പൊലീസ് എത്തി പ്രവർത്തകരെ നിയന്ത്രിച്ചു.

Share this story