പാലക്കാട് മുതലമടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം; പിടിച്ചുമാറ്റുന്നതിനിടെ മെഡിക്കല്‍ ഷാപ്പുടമക്ക് കുത്തേറ്റു
Aug 18, 2026, 17:21 IST
പാലക്കാട്: മുതലമടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ മെഡിക്കല്‍ ഷാപ്പുടമക്ക് കുത്തേറ്റു. മുതലമടയില്‍ മെഡിക്കല്‍ ഷോപ്പ് നടത്തുന്ന ഷാജഹാനാണ് കൈക്ക് കുത്തേറ്റത്. സംഘര്‍ഷത്തിലേര്‍പ്പെട്ട വിദ്യാര്‍ഥികളെ പിടിച്ചുമാറ്റുന്നതിനിടെയാണ് ഷാജഹാന്‍ ആക്രമണത്തിനിരയായത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. മുതലമട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പുറത്ത് മൂന്ന് വിദ്യാര്‍ഥികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൈയാങ്കളിയില്‍ കലാശിച്ചത്. സമീപത്തുണ്ടായിരുന്ന ഷാജഹാന്‍ ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ കുത്തേല്‍ക്കുകയായിരുന്നു.
ഷാജഹാനെ ആദ്യം മുതലമട പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് വിദഗ്ധ ചികിത്സക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
