പാലക്കാട് ട്രാൻസ്‌ജെൻഡറുകളും ഒരു വിഭാഗം ആളുകളും തമ്മിൽ സംഘർഷം; രണ്ട് പേർക്ക് പരുക്ക്

pkd

പാലക്കാട് ട്രാൻസ്‌ജെൻഡറുകളും ഒരു വിഭാഗം ആളുകളും തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരുക്ക്. ബിഇഎം സ്‌കൂളിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ഓട്ടോ ഡ്രൈവർ പിരായിരി സ്വദേശി നാസർ, ട്രാൻസ്‌ജെൻജർ മായ എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരും പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി

രാത്രി പതിനൊന്നരയോടെ ബിഇഎം സ്‌കൂളിന് സമീപത്തുണ്ടായിരുന്ന ട്രാൻസ്‌ജെൻഡർമാരും ഓട്ടോയിലെത്തിയ രണ്ട് പേരും തമ്മിൽ തർക്കമുണ്ടാകുകയും ഇത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. നാസറിന്റെ മുഖത്തടക്കം പരുക്കുണ്ട്. കല്ല് കൊണ്ട് മുഖത്ത് കുത്തിയെന്നാണ് പരാതി.
 

Share this story