പിറന്നാള്‍ പാര്‍ട്ടിക്കിടെ സംഘര്‍ഷം; തിരുവനന്തപുരത്ത് നാല് പേർക്ക് കുത്തേറ്റു: രണ്ട് പേരുടെനില ഗുരുതരം

TVM

തിരുവനന്തപുരം: കഴക്കൂട്ടത്ത് പിറന്നാൾ പാർട്ടിക്കിടെ ബാറിലുണ്ടായ സംഘർഷത്തിൽ നാല് പേർക്ക് കുത്തേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരം ആണ്. ഇന്നലെ രാത്രിയോടെയാണ് കഴക്കൂട്ടം ടെക്നോപാർക്കിന് സമീപമുള്ള ബാർ റെസ്റ്റോറന്റിലാണ് സംഘർഷമുണ്ടായത്.

ശ്രീകാര്യം സ്വാദേശികളായ ഷാലു, സൂരജ്, വിശാഖ്, സ്വരൂപ് എന്നിവര്‍ക്കാണ് കുത്തേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ശസ്ത്രക്രിയ കഴിഞ്ഞു.

സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.

Share this story