മഞ്ചേരി നഗരസഭയിൽ ബജറ്റ് അവതരണത്തിനിടെ സംഘർഷം; ഏഴ് കൗൺസിലർമാർക്ക് സസ്‌പെൻഷൻ

manjeri

മഞ്ചേരി നഗരസഭയിൽ ബജറ്റ് അവതരണത്തിനിടെ സംഘർഷം. പ്രതിപക്ഷത്തിന്റെ പ്ലക്കാർഡുകൾ യുഡിഎഫ് കൗൺസിലർമാർ നശിപ്പിച്ചു. സംഘർഷത്തിൽ ആറ് പ്രതിപക്ഷ കൗൺസിലർമാരെ ഏഴ് ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തു

നഗരസഭയിൽ അഴിമതി ഭരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷ കൗൺസിലർമാരുടെ വാർഡുകൾക്ക് അർഹമായ വിഹിതം നൽകുന്നില്ലെന്നുമുള്ള പ്ലക്കാർഡുകൾ എൽഡിഎഫ് കൗൺസിലർമാർ ഉയർത്തിയിരുന്നു

ബജറ്റ് അവതരണത്തെ തടസപ്പെടുത്തുകയാണെന്ന് കാണിച്ച് യുഡിഎഫ് കൗൺസിലർമാർ പ്ലക്കാർഡുകൾ വലിച്ചുകീറി. ഇതോടെ കയ്യാങ്കളിയായി. വനിതാ കൗൺസിലർമാരടക്കം സംഘർഷത്തിൽ ഇടപെട്ടു. പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.
 

Share this story