ക്ഷേമ പെൻഷൻ മുടങ്ങിയതിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം; ജലപീരങ്കി പ്രയോഗിച്ചു

youth congress

ക്ഷേമ പെൻഷൻ മുടങ്ങിയതിനെതിരെ തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസിന്റെ ബാരിക്കേഡുകൾ തകർക്കാൻ പ്രവർത്തകർ ശ്രമിച്ചു

ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസിന് നേരെ സമരക്കാർ കല്ലുകളും കമ്പുകളും വലിച്ചെറിഞ്ഞു. ബാരിക്കേഡുകൾ മറിച്ചിട്ടു

ജലപീരങ്കി പ്രയോഗത്തിൽ ഒരാൾക്ക് പരുക്കേറ്റു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നാസിൻ പൂവിലിനാണ് പരുക്കേറ്റത്.
 

Share this story