യൂത്ത് കോൺഗ്രസ് ആലപ്പുഴയിൽ നടത്തിയ മാർച്ചിൽ സംഘർഷം; പോലീസ് ലാത്തി വീശി

youth congress

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആലപ്പുഴ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ അക്രമാസക്തരായതിനെ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസിന് നേരെ കല്ലുകളും വടിയും വലിച്ചെറിഞ്ഞു. പോലീസ് ബാരിക്കേഡുകൾ തകർത്തു. ഇതോടെ പോലീസ് ലാത്തി വീശി

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രവീണിനടക്കം ലാത്തിച്ചാർജിൽ പരുക്കേറ്റു. പ്രവീണിനെ സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചു. വനിതാ പ്രവർത്തകർക്കും പരുക്കേറ്റതായി സംഘടന ആരോപിച്ചു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്.
 

Share this story