കലാശക്കൊട്ടിനിടെ ആറിടങ്ങളിൽ സംഘർഷം

Kerala

കൊല്ലം: ലോക്സഭാ തെരഞ്ഞടുപ്പിന്‍റെ കൊട്ടിക്കലാശത്തിനിടെ കൊല്ലം കരുനാഗപ്പള്ളിയിൽ സംഘർഷം. എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ സിആ.ർ. മഹേഷ് എംഎൽഎയ്ക്കും നാലു പൊലീസുകാർക്കും പരുക്കേറ്റു.

പ്രശ്നപരിഹാരത്തിനെത്തിയ എംഎൽഎയ്ക്ക് നേരെ എൽഡിഎഫ് പ്രവർത്തകർ കല്ലെറിഞ്ഞുവെന്ന് യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു. എംഎൽഎയെ കരുനാഗപ്പള്ളിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഘർഷം തടയുന്നതിടെ പൊലീസുകാർക്കും പരുക്കേറ്റിരുന്നു. തുടർന്ന് പൊലീസ് മൂന്ന് തവണ കണ്ണീർ വാതകം പ്രയോഗിച്ചു.

കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്ത് മറ്റു അഞ്ചിടങ്ങളിലും സംഘർഷമുണ്ടായി. മലപ്പുറം, ആറ്റിങ്ങൽ, മാവേലിക്കര, ഇടുക്കി, പത്തനാപുരം എന്നിവിടങ്ങളിലാണ് സംഘർഷമുണ്ടായത്. മലപ്പുറത്ത് എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടിയതോടെ പൊലീസ് ലാത്തിവീശി.

Share this story