10ാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; 38കാരിക്ക് 54 വർഷം തടവുശിക്ഷ

judge hammer

പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അങ്കണവാടി ജീവനക്കാരിക്ക് 54 വർഷം തടവുശിക്ഷ. തിരുച്ചിറപ്പള്ളി മഹിളാ കോടതിയുടേതാണ് വിധി. പീഡനത്തിന് ഇരയായ ബാലന് 6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും സർക്കാരിനോട് കോടതി നിർദേശിച്ചു

2021ൽ തിരുവാരൂർ ജില്ലയിലെ എളവാഞ്ചേരിയിലാണ് സംഭവം. അങ്കണവാടി ജീവനക്കാരിയായ ലളിതയാണ്(38) പോക്‌സോ കേസിൽ ശിക്ഷിക്കപ്പെട്ടത്. പ്രദേശവാസിയായ വിദ്യാർഥിയുമായി ലളിത അടുപ്പത്തിലാകുകയായിരുന്നു. കുട്ടിയുടെ വീട്ടുകാർ വിവരം അറിഞ്ഞപ്പോൾ ബാലനെ ബന്ധുവീട്ടിൽ നിർത്തി പഠിപ്പിക്കാൻ അയച്ചു

എന്നാൽ ലളിത ഇവിടെ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. അന്വേഷണത്തെ തുടർന്ന് വേളാങ്കണ്ണിയിൽ വെച്ച് ഇരുവരെയും കണ്ടെത്തി. പ്രായപൂർത്തിയാകാത്ത ബാലനെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചതിനാണ് ലളിതക്കെതിരെ കേസെടുത്തത്.
 

Tags

Share this story