കാസർകോട് സ്‌കൂളിലെ കായിക മത്സരത്തിനിടെ നാലാം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

hasan raza

കാസർകോട് സ്‌കൂളിലെ കായിക മത്സരത്തിനിടെ നാലാം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. മംഗൽപാടി ജിബി എൽപി സ്‌കൂളിലെ വിദ്യാർഥി ഹസൻ റസയാണ് മരിച്ചത്

ഉത്തർപ്രദേശ് മുർഷിദാബാദ് സ്വദേശി ഇൻസാഫ് അലിയുടെ മകനാണ് ഹസൻ റസ. ഇന്ന് രാവിലെയാണ് സംഭവം

കായിക മത്സരത്തിനിടെ കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
 

Tags

Share this story