പാലക്കാട് ചന്ദ്രനഗറിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ കാണാതായതായി പരാതി

harjith

പാലക്കാട് ചന്ദ്രനഗറിൽ 13 വയസുകാരനെ കാണാനില്ലെന്ന് പരാതി. പാലക്കാട് ലയൺസ് സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി ഹര്‍ജിത്‌ പത്മനാഭനെയാണ് കാണാതായത്

ഇന്നലെ രാവിലെ സ്‌കൂളിലേക്ക് എന്ന് പറഞ്ഞിറങ്ങിയ കുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നു. പാലക്കാട് കസബ പോലീസ് കുട്ടിക്കായി തെരച്ചിൽ തുടരുകയാണ്

കാണാതായ സമയം കുട്ടി യൂണിഫോമിലായിരുന്നു ഉണ്ടായിരന്നത്. കണ്ടുകിട്ടുന്നവർ 9497987148 എന്ന നമ്പറിൽ വിളിച്ചറിയിക്കുക
 

Tags

Share this story