ആദിവാസി വിഭാഗത്തിൽപ്പെട്ട ഏഴാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ കയറി മർദിച്ചു; ആക്രമിച്ചത് പ്ലസ് ടു വിദ്യാർഥി

police line

കോഴിക്കോട് കൂടരഞ്ഞിയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട ഏഴാം ക്ലാസ് വിദ്യാർഥിയെ മറ്റൊരു വിദ്യാർഥി വീട്ടിൽ കയറി ക്രൂരമായി മർദിച്ചെന്ന് പരാതി. വിദ്യാർഥിയുടെ നെഞ്ചിനും മുഖത്തും പരുക്കേറ്റിട്ടുണ്ട്. കൂടരഞ്ഞി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിക്കാണ് മർദനമേറ്റത്. 

ഇതേ സ്‌കൂളിൽ പഠിക്കുന്ന പെരുമ്പൂള സ്വദേശിയായ പ്ലസ് ടു വിദ്യാർഥിയാണ് മർദിച്ചത്. കൂടരഞ്ഞി കൊടപ്പറാകുന്നിൽ കോടേരി ക്വാർട്ടേഴ്‌സിലെത്തിയാണ് വിദ്യാർഥിയെ മർദിച്ചത്. 

ഇന്ന് രാവിലെയായിരുന്നു സംഭവം. അമ്മ പിടിച്ചു മാറ്റിയതിനാൽ കൂടുതൽ പരുക്കേൽക്കാതെ വിദ്യാർഥി രക്ഷപ്പെട്ടു. സംഭവത്തിൽ തിരുവമ്പാടി പോലീസ് കേസെടുത്തു
 

Tags

Share this story