ഷൊർണൂരിൽ എട്ടാം ക്ലാസുകാരി ഗർഭിണിയായ സംഭവം; സഹപാഠി പിടിയിൽ
Oct 9, 2025, 10:45 IST

പാലക്കാട് ഷൊർണൂരിൽ എട്ടാം ക്ലാസുകാരി ഗർഭിണിയായ സംഭവത്തിൽ സഹപാഠി പിടിയിൽ. 13 വയസ്സുള്ള പെൺകുട്ടിയാണ് ഗർഭിണിയായത്. വയറു വേദനയെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.
പരിശോധനയിൽ ഗർഭിണിയാണെന്ന് തെളിയുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിച്ചു. രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു.
പോക്‌സോ വകുപ്പ് പ്രകാരമാണ് സഹപാഠിക്കെതിരെ കേസെടുത്തത്. എട്ടാം ക്ലാസുകാരൻ തന്നെയാണ് പ്രതി. കുട്ടിയെ കസ്റ്റഡിയിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി.