കോഴിക്കോട് നന്മണ്ടയിൽ പത്താം ക്ലാസ് വിദ്യാർഥിയെ കാണാതായതായി പരാതി

shadin

കോഴിക്കോട് പത്താംക്ലാസ് വിദ്യാർഥിയെ കാണാതായതായി പരാതി. നന്മണ്ട ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ഷാദിനെയാണ്(16) കാണാതായത്. വെള്ളിയാഴ്ച മുതലാണ് പാവണ്ടൂർ സ്വദേശിയായ ഷാദിനെ കാണാതായത്

വൈകിട്ട് നാല് മണിയോടെ കുട്ടി കോഴിക്കോടേക്കുള്ള ബസ് കയറി പോകുകയായിരുന്നു. ബന്ധുക്കളും സ്‌കൂൾ അധികൃതരും പോലീസിൽ പരാതി നൽകി. കുട്ടിയെ കഴിഞ്ഞ ദിവസം സ്‌കൂളിൽ നിന്ന് പുറത്തുനിർത്തിയിരുന്നു

ഇതിന്റെ മനോവിഷമത്തിൽ നാടുവിട്ടിറങ്ങിയതാണെന്നാണ് നിഗമനം. സ്‌കൂളിൽ ഒമ്പതാം ക്ലാസ്, പത്താംക്ലാസ് വിദ്യാർഥികൾ തമ്മിൽ ചെറിയ സംഘർഷമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ഷാദിനെ പുറത്ത് നിർത്തിയത്. വിവരം ലഭിക്കുന്നവർ 7510755450, 9946267738 എന്നീ നമ്പറുകളിൽ ഏതെലെങ്കിലും വിളിച്ച് അറിയിക്കേണ്ടതാണ്.
 

Tags

Share this story