കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണ സംഭവം; കാരണം കനത്ത മഴയെന്ന് റെയിൽവേ

കോഴിക്കേട് റയിൽവേ

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ കെട്ടിടം തകർന്നതിന് കാരണം കനത്ത മഴയെന്ന് റെയിൽവേ. കെട്ടിടം പൊളിച്ചുമാറ്റാൻ തീരുമാനിച്ചിരുന്നു. പ്രാഥമിക നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് കെട്ടിടം തകർന്നത്. മുൻകരുതൽ നടപടി സ്വീകരിച്ചിരുന്നു. സ്ഥിതിഗതികൾ പരിശോധിച്ച് വരികയാണെന്നും റെയിൽവേ അറിയിച്ചു.

രാവിലെ 11.15ഓടെയാണ് അപകടം. 100 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് കെട്ടിടം. രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലാണ് സംഭവം. അപകടത്തില്‍ ആളപായമില്ല. ഏറെക്കാലത്തെ പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നത്. അപകടം സംഭവിച്ച സമയത്ത് യാത്രക്കാര്‍ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തമൊഴിവായി.

ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

​അപകടത്തെത്തുടർന്ന് കോഴിക്കോട് വഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ താൽക്കാലിക പുനഃക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്:

തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് കല്ലായിയിൽ സർവീസ് അവസാനിപ്പിക്കും. മടക്കയാത്ര കല്ലായിയിൽ നിന്ന് തന്നെ ആരംഭിക്കും.

ബെംഗളൂരു - കോഴിക്കോട് എക്സ്പ്രസ് വെസ്റ്റ്ഹില്ലിൽ സർവീസ് അവസാനിപ്പിക്കും. മടക്കയാത്ര വെസ്റ്റ്ഹില്ലിൽ നിന്ന് ആരംഭിക്കും.

​ആർ.പി.എഫ് ഉൾപ്പെടെയുള്ള സുരക്ഷാ വിഭാഗങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തുകയും പ്ലാറ്റ്‌ഫോമിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. നിലവിലെ സ്ഥിതിഗതികൾ റെയിൽവേ ഉദ്യോഗസ്ഥർ വിലയിരുത്തി വരികയാണ്.

Tags

Share this story