റേഷന്‍ കടകള്‍ അടച്ചിടല്‍; വകുപ്പിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് മന്ത്രി
Updated: Apr 27, 2023, 19:33 IST

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകൾ അടച്ചിടാനുണ്ടായ സാഹചര്യം വിശദീകരിച്ച് മന്ത്രി ജി ആർ അനിൽ. റേഷന്‍കടകള്‍ അടച്ചിടാനുണ്ടായ സാഹചര്യം പാര്‍ട്ടിക്കും സര്‍ക്കാരിനും നാണക്കേടായതോടെയാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ മന്ത്രിയുടെ വിശദീകരണം.
ഇ പോസ് മെഷീനുമായുള്ള സെര്‍വര്‍ തകരാറാണ് കടയടച്ചിടലിന് കാരണമായതെന്ന് മന്ത്രി വിശദീകരിച്ചു. വകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ല. ശാശ്വത പരിഹാരം കാണുന്നതിനു വേണ്ടിയാണ് രണ്ടു ദിവസം കടയടച്ചിട്ട് സെര്‍വര്‍ പ്രശ്നം പരിഹരിക്കുന്നതെന്നും ഉപഭോക്താക്കൾക്ക് റേഷൻ വാങ്ങാനുള്ള സാഹചര്യം അടുത്തമാസം വരെ ഒരുക്കിയതായും അദ്ദേഹം വ്യക്തമാക്കി.