മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒന്നിച്ചുള്ള ഫോട്ടോ പങ്കുവെച്ചു; കോൺഗ്രസ് നേതാവിനെതിരെ കേസ്

Police

മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതിന് കോൺഗ്രസ് നേതാവിനെതിരെ കേസ്. കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എൻ. സുബ്രഹ്മണ്യന് എതിരെയാണ് കോഴിക്കോട് ചേവായൂർ പോലീസ് കേസെടുത്തത്.

പിണറായിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ അഗാധമായ ബന്ധമുണ്ടാകാൻ കാരണം എന്തായിരിക്കും എന്നായിരുന്നു സോഷ്യൽ മീഡിയ പോസ്റ്റ്. ചിത്രം എഐ ഉപയോഗിച്ച് നിർമിച്ചതെന്ന് പല നേതാക്കളും ആരോപിച്ചിരുന്നു. കലാപശ്രമത്തിനാണ് കേസ് എടുത്തത്. 

ചിത്രം പങ്കുവച്ച് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടാക്കാൻ ലക്ഷ്യമിട്ടു എന്ന് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് കലാപശ്രമത്തിന് കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 192, കെപിഎ 120 എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

Tags

Share this story