കേരളം വെന്തുരുകുമ്പോൾ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസത്തിന് പോകുന്നു: വി മുരളീധരൻ

muraleedharan

മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ. റോം കത്തിയെരിയുമ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയെ പോലെയാണ് മുഖ്യമന്ത്രി. കേരളം വെന്തുരുകുമ്പോഴാണ് മുഖ്യമന്ത്രി കുടുംബവുമായി ബീച്ച് ടൂറിസത്തിന് പോകുന്നതെന്ന് മുരളീധരൻ പരിഹസിച്ചു

മുഖ്യമന്ത്രിയുടെ യാത്ര സ്‌പോൺസർ ചെയ്തത് ആരാണെന്ന് വ്യക്തമാക്കണം. സ്‌പോൺസർ ഇല്ലാതെ എങ്ങനെയാണ് മുഖ്യമന്ത്രി വിദേശയാത്ര പോകുന്നത്. അതല്ലെങ്കിൽ ഇതിനുള്ള വരുമാനം എവിടെ നിന്നെന്ന് പറയണം. മുഖ്യമന്ത്രിയോ പാർട്ടിയോ ഇത് വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ വിദേശയാത്രക്ക് അനുമതി നിഷേധിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് അവകാശമില്ലെന്നും മുരളീധരൻ സമ്മതിച്ചു

മാസപ്പടി വിവാദത്തിൽ കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിക്കുന്ന രീതിയാണ് വിഡി സതീശൻ ചെയ്തത്. പ്രതിപക്ഷത്തിന്റെ അഡ്ജസ്റ്റ്‌മെന്റ് നീക്കമാണ് മാസപ്പടിയിൽ കണ്ടത്. തെളിവില്ലാതെ കോടതിയിൽ പോയി. ഹർജി തള്ളിയതിലൂടെ മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് വാങ്ങി നൽകിയെന്നും മുരളീധരൻ ആരോപിച്ചു.
 

Share this story